സൗദി അരേബിയയിലുള്ളവര്‍ താങ്കളുടെ വിസാ ശെരിയാണോ എന്ന്‍ ഉറപ്പുവരുത്തുക.ഇവിടെ ക്ലിക്ക് ചൈദ് ''رقم الإقامة'' യില്‍ ഇകാമ നമ്പര്‍ അടിച്ച് കൊടുത്ത് enter അമര്‍ത്തുക. ಸೌದಿ ಅರೆಬಿಯದಲ್ಲಿರುವವರು ತಮ್ಮ ವಿಸಾ ಅರಿತುಕೊಳ್ಳಿ. ಇದರ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ ''رقم الإقامة''ದಲ್ಲಿ ಇಕಾಮ ಅಂಕೆಯನ್ನು ಒತ್ತಿ enter ಕೊಡಿ.

Tuesday 29 January 2013


വ്യാജകേശ ചൂഷണം അന്വേഷിക്കുമെന്നും അഡീഷണല്‍ അഫിഡവിറ്റ് ഉടന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കുമെന്നും സമസ്ത നേതാക്കള്‍ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്

ജനുവരി 31ലെ പൊലീസ് കമ്മീഷണര്‍ ഓഫീസ് മാര്‍ച്ച് താത്കാലികമായിനിര്‍ത്തി വെച്ചു
undefined
തിരുവനന്തപുരം: പ്രവാചകന്റേത് എന്നപേരില്‍ അവതരിപ്പിച്ച വ്യാജകേശം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം വസ്തുതാപരമെല്ലന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമസ്ത നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ വ്യക്തമാക്കി. സത്യവാങ്മൂലം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി ജനുവരി 31ന് പൊലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് ബഹുജന മാര്‍ച്ച് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ചര്‍ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്. 
വ്യാജകേശം 
സത്യവാങ്മൂലത്തില്‍ വന്ന വസ്തുതാപരമല്ലാത്ത വിഷയങ്ങളില്‍ അഡീഷണല്‍ അഫിഡവിറ്റ് നല്‍കി പരിഹാരം ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി ചര്‍ച്ചയില്‍ ഉറപ്പ് നല്‍കിയതായി എസ്.കെ.എസ്.എസ്.എഫ് നേതാക്കള്‍ അറിയിച്ചു.
കൂടാതെ വ്യാജകേശം ഉപയോഗപ്പെടുത്തി നടത്തുന്ന ആത്മീയ ചൂഷണം സംബന്ധിച്ച് ഉന്നതതല പൊലീസ് അന്വേഷണത്തിന് ഉത്തരവിറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ചേമ്പറില്‍ രണ്ട് ഘട്ടങ്ങളിലായി നടന്ന ചര്‍ച്ചയില്‍ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും സംബന്ധിച്ചു. സംഘടന ഉന്നയിച്ച വിഷയങ്ങള്‍ പരിഗണിച്ച് പരിഹാര നടപടി ഉറപ്പ് നല്‍കിയ സാഹചര്യത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി ജനുവരി 31ന് പ്രഖ്യാപിച്ച പൊലീസ് കമ്മീഷണര്‍ ഓഫീസ് മാര്‍ച്ച് താത്കാലികമായി മാറ്റിവച്ചു. എന്നാല്‍ പരിഹാര നടപടികള്‍ക്ക് കാലതാമസമുണ്ടായാല്‍ പ്രക്ഷോഭം പുനരാരംഭിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. 
ചര്‍ച്ചയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജന. സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, സുന്നി യുവജനസംഘം സംസ്ഥാന സെക്രട്ടറിമാരായ മുസ്തഫ മുണ്ടുപാറ, നാസര്‍ ഫൈസി കൂടത്തായി, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി, വൈസ് പ്രസിഡണ്ട് സത്താര്‍ പന്തലൂര്‍ സംബന്ധിച്ചു.
മുഖ്യമന്ത്രിയുമായി നേതാക്കള്‍ നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വിശദീകരിച്ച് ഉസ്താദ്‌ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ നടത്തിയ വിശദീകരണ പ്രഭാഷണത്തിന്‍റെ റെക്കോര്‍ഡ്‌:- താഴെ കേള്‍ക്കാം:
                   

Friday 18 January 2013


വ്യാജ കേശം: സംസ്ഥാന സര്‍ക്കാര്‍ സത്യവാങ് വസ്തുതാവിരുദ്ധം: സമസ്ത

ജനു.17ന്‌ SKSSF ജനജാഗ്രതാ സമ്മേളനവും  31ന്‌ പോലിസ്‌ കമ്മീഷണര്‍ ഓഫിസ്‌ മാര്‍ച്ചും നടത്തും 
മലപ്പുറം: കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ അവതരിപ്പിച്ച വ്യാജമുടിയും അതിന് വേണ്ടി നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ച ശഅ്‌റെ മുബാറക് മസ്ജിദും സംബന്ധിച്ച് കേരള ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ സത്യവാങ് സത്യവിരുദ്ധ മായതിനാല്‍ തിരുത്തി കൊടുക്കുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മേല്‍നടപടി സ്വീകരിക്കുകയും ചെയ്യണമെന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി ആവശ്യപ്പെട്ടു.
കോഴിക്കോട്ടെ എ.എസ്.ഐ.നല്‍കിയ റിപ്പോര്‍ട്ട് നമ്മുടെ പോലീസ് അധികാരികളെ കുറിച്ചുള്ള പൊതുധാരണ ഉറപ്പിക്കുന്നതായി.
കാന്തപുരത്തിന്
ലഭിച്ച വ്യാജ കേശ
ത്തിന്‍റെ ഉറവിട
ത്തില്‍ നിന്ന്
വിവാദനായ ഒരു വിദേശ പൗരനെ സംബന്ധിച്ച് സത്യസന്ധമായ ഒരറിവുപോലും നമ്മുടെ അധികാരികള്‍ക്കില്ല. ആയതിനാല്‍ യു.എ.ഇ.യില്‍ ഒരു ഘട്ടത്തിലും മന്ത്രിയാവാത്ത അഹ്മദ് ഖസ്‌റജി മന്ത്രിയാണെന്നും, പണ്ഡിതനാണെന്നും റിപ്പോര്‍ട്ട് നല്‍കിയ പോലീസ് ഉദ്യോഗസ്ഥന്റെ പേരിലും ശിക്ഷാനടപടി അനിവാര്യമാണ്.
 ക്രമസമാധാന പ്രശ്‌നം ഉണ്ടാവാനിടയുള്ളത് കാരണം ഇടപെടനാവില്ലെന്നാണ് സര്‍ക്കാര്‍ നയമെങ്കില്‍ ഭരിക്കാന്‍ അധികാരമില്ലെന്നും സത്യപ്രതിജ്ഞാ ലംഘനമാണെന്നും വ്യക്തം. വിശ്വാസത്തിന്റെ പേരില്‍ ഏത് അധര്‍മത്തിനും മൗനം പാലിക്കുമെന്ന അവസ്ഥ എത്രമാത്രം ഗൗരവതരമാണ്.
 വ്യാജമുടി ഇട്ട വെള്ളത്തിന് 100രൂപ ടോക്കണ്‍ വിറ്റ് വിവാദങ്ങള്‍ ഉണ്ടായത് പോലീസ് അറിഞ്ഞില്ലെന്ന് വരില്ല. റസിപ്റ്റുകളോ, മറ്റ് രേഖകളോ പോലീസ് പരിശോധിച്ചിട്ടില്ലെന്നും മനസിലാവുന്നു. ശഅ്‌റെ മുബാറക് മസ്ജിദ് എന്ന പേരില്‍ ഇപ്പോഴും കേരളത്തില്‍ ചിത്രസഹിതം ധാരാളം ഫ്‌ളക്‌സുകള്‍ കാണാം. പരസ്യമായും രഹസ്യമായും കാന്തപുരം പിരിവെടുത്തതും അധികാരികളുടെ മുമ്പില്‍വെച്ച് തന്നെ ഇത്രവലിയൊരു പ്രശ്‌നം നഗരപരിധിക്കപ്പുറം അധികാരമില്ലാത്ത ഡിപ്പാര്‍ട്ടമെന്റിലെ ഒരു ചെറിയ ഉദ്യോഗസ്ഥനെ വെച്ച് അന്വേഷണം നടത്തിയെന്ന് വരുത്തി തീര്‍ത്ത് കോടതിയെ പോലും തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോര്‍ട്ടും സത്യവാങും നല്‍കാനിടയായ സാഹചര്യത്തെകുറിച്ച് സമഗ്രാന്വേഷണം അനിവാര്യമാണ്.' 
ധനമുണ്ടെങ്കില്‍ ഏതട്ടിമറിയും നടത്തി നിയമവാഴ്ചതന്നെ നിയന്ത്രിക്കാമെന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിച്ച ഉദ്യോഗസ്ഥരും, കൂട്ടുനിന്ന രാഷ്ട്രീയ-ഭരണ നേതൃത്വവും ഉത്തരം പറയേണ്ടതുണ്ടെന്നും സമസ്ത അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു. പട്ടിക്കാട് എം.ഇ.എ.എഞ്ചിനീയറിംഗ് കോളേജ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം പാണക്കാട് സയ്യദി ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍, പ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍, എം.എം.മുഹ്‌യദ്ദീന്‍ മൗലവി ആലുവ, എം.സി മായിന്‍ ഹാജി, ഹാജി കെ.മമ്മദ് ഫൈസി, ഡോ. ബഹാഉദ്ദീന്‍ നദ്‌വി, ഡോ. എന്‍.എ.എം.അബ്ദുല്‍ഖാദിര്‍, കെ.എം.അബ്ദുല്ല മാസ്റ്റര്‍, കെ.ടി.ഹംസ മുസ്‌ലിയാര്‍, ഒ.അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി ചര്‍ച്ചയില്‍ പങ്കെടുത്തു. പിണങ്ങോട് അബൂബക്കര്‍ സാഹിബ്‌ നന്ദി പറഞ്ഞു.
നമ്മുടെ അധികാരികള്‍ 'കാണാത്ത'(കണ്ടില്ലെന്നു നടിച്ച) ചില 'സുപ്രധാനകാഴ്ചകള്‍ 


'മുടിപ്പള്ളി'യുടെ പേരില്‍ നാട്ടിലും ഗള്‍ഫിലും പല ഭാഗങ്ങളിലായി കൂപ്പന്‍ വിതരണം ചെയ്ത്  കാന്തപുരം നേരിട്ട് തന്നെ നടത്തിയ പരസ്യ പിരുവുകളില്‍ ഒന്ന് (വലത്ത് )

വിജയകരമായ എല്ലാ സാമ്പത്തിക വ്യവസ്ഥിതിയുടെയും അടിസ്ഥാനം ഇസ്‌ലാമിക സാമ്പത്തിക തത്വങ്ങള്‍ : കെ.സി വേണുഗോപാല്‍

undefined
ഫൈസാബാദ്: ലോകത്ത് നിലവില്‍ വന്ന വിജയകരമായ എല്ലാ സാമ്പത്തിക വ്യവസ്ഥിതിയുടെയും അടിസ്ഥാന ശിലകള്‍ ഇസ്‌ലാമിക സാമ്പത്തിക തത്വങ്ങളായിരിന്നുവെന്നും വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും നല്ല സാമ്പത്തിക വ്യവസഥിതി നിലവില്‍ വരണമെങ്കില്‍ ഒരു സിദ്ധാന്തം ആവശ്യമാണെന്നും അതിനേറ്റവും അനുയോജ്യം ഇസ്‌ലാമിക് സാമ്പത്തിക സിദ്ധാന്തമാണെന്നും കേന്ദ്ര വ്യാമയാന മന്ത്രി കെ.സി വേണു ഗോപാല്‍ പറഞ്ഞു. പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ ഗോള്‍ഡന്‍ ജൂബിലി സമ്മേളനത്തോടനുബന്ധിച്ച് നടന്ന സാമ്പത്തികം സെഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം





ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന സമ്പത്ത് കുന്നു കൂടുന്നത് തടയാനുള്ള പദ്ധതികളേക്കാള്‍ ഏറ്റവും അനുയോജ്യമാണ് ഇസ്‌ലാമിലെ സകാതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യ പ്രഭാഷണം നടത്തി. കേന്ദ്രാനുമതി ലഭിച്ചാല്‍ ഇസ്‌ലാമിക് ബാങ്കിങ്ങ് ആദ്യമായി നടപ്പാക്കുന്ന സംസ്ഥാനം കേരളമായിരിക്കുമെന്ന് അദ്ദേഹം പ്രസ്താവിച്ചു.
സാമ്പത്തിക സ്വാശ്രയത്തവും കുടുംബ സംവിധാനവും എന്ന വിഷയത്തില്‍ ഡോ. എം. ഉസ്മാന്‍, ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥയുടെ ചരിത്ര വിഴികള്‍ എന്ന വിഷയത്തില്‍ റഹ്മതുല്ല ഖാസിമി മുത്തേടം, ഇസ്‌ലാമിക് ബാങ്കിംഗ് പ്രയോഗം പ്രയോജനം എന്ന വിഷയത്തില്‍ ഡോ. അലിയാറും സംസാരിച്ചു. അബ്ദുറഹ്മാന്‍ രണ്ടത്താണി എം.എല്‍.എ, കെ.പി.എ മജീദ്, അബ്ദുറഹ്മാന്‍ ഫൈസി അരിപ്ര സംസാരിച്ചു.

പുതു ചരിത്രം രചിച്ച് ജാമിഅഃ നൂരിയ ഗോള്‍ഡന്‍ ജൂബിലിക്ക് പരിസമാപ്തി

undefined
ജനസാഗരം സാക്ഷി: ജാമിഅഃ നൂരിയ്യ അറബിയ്യ ഗോള്‍ഡന്‍ ജൂബിലി സമാപന സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു കെ. മമ്മദ് ഫൈസി, സാദിഖലി തങ്ങള്‍, പ്രൊഫ.ആലിക്കുട്ടി മുസ്‌ലിയാര്‍, ശൈഖുനാ കോയക്കുട്ടി മുസ്‌ലിയാര്‍, മുഫ്തി ഖലീല്‍ അഹ്മദ്, പി.കെ കുഞ്ഞാലിക്കുട്ടി, ഇ. അഹമ്മദ് സാഹിബ്, ഡോ. ദിക്‌റുറഹമാന്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍, ടി.എം ബാപ്പു മുസ്‌ലിയാര്‍ മഞ്ഞളാം കുഴി അലി സമീപം
കുറ്റകൃത്യങ്ങള്‍ തടയാന്‍ വിശ്വാസത്തിന്റെ പിന്‍ബലം വേണം -ഹൈദരലി തങ്ങള്‍
ഫൈസാബാദ്: കുറ്റകൃത്യങ്ങള്‍ തടയാന്‍ നിയമം മാത്രം പോരെന്നും വിശ്വാസത്തിന്റെ പിന്‍ബലംകൂടി വേണമെന്നും ജാമിഅ നൂരിയ്യ അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യയുടെ സുവര്‍ണജൂബിലി സമ്മേളന സമാപനവും സനദ്ദാനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നല്ല വിശ്വാസത്തിലൂടെ നല്ല സമൂഹത്തെ വാര്‍ത്തെടുക്കുമ്പോള്‍ കുറ്റകൃത്യങ്ങളും ഇല്ലാതാകും. നല്ല സംസ്‌കാരമുള്ള തലമുറയെ വളര്‍ത്തിയെടുക്കുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. സമാധാനത്തിന്റെയും മതമൈത്രിയുടെയും വെളിച്ചം വീശി സമൂഹത്തെ നന്‍മയിലേക്ക് നയിക്കാനാണ് ബിരുദധാരികള്‍ ശ്രമിക്കേണ്ടത്. ഇസ്‌ലാം ഒന്നിനെയും അടിച്ചേല്‍പ്പിക്കുന്നില്ല. ഖുര്‍ആനിലേക്ക് അടുപ്പിക്കുകയാണ് ചെയ്യുന്നത് -ഹൈദരലി തങ്ങള്‍ പറഞ്ഞു.
സാമുദായിക സൗഹാര്‍ദത്തിന്റെ വിത്തുകളാണ് ഫൈസിമാര്‍ സമൂഹത്തിന് നല്‍കേണ്ടതെന്ന് മുഖ്യ പ്രഭാഷണം നടത്തിയ കേന്ദ്രമന്ത്രി ഇ. അഹമ്മദ് പറഞ്ഞു. സമസ്തയെ തകര്‍ക്കാന്‍ ആര്‍ക്കുമാകില്ലെന്നും അദ്ദേഹം പറഞ്ഞു. വിജ്ഞാനത്തിന്റെ പര്യായമായി ജാമിഅയെ വളര്‍ത്തിയത് ദീനി സ്‌നേഹിതരാണെന്ന് ചടങ്ങില്‍ സ്വാഗതം ആശംസിച്ച ജാമിഅ ജനറല്‍ സെക്രട്ടറി പാണക്കാട് സയ്യിദ് സാദിഖലി തങ്ങള്‍ പറഞ്ഞു. ഇവിടെ നിന്ന് പുറത്തിറങ്ങുന്ന ഫൈസിമാര്‍ ക്രിയാത്മകതയുടെ വക്താക്കളായാണ് ലോകമെങ്ങും പ്രവര്‍ത്തിക്കുന്നത്. മുസ്‌ലിം സമൂഹം മുന്നേറുമ്പോള്‍ ഇതര മതങ്ങളിലേക്കും ആ നന്മ മുന്നേറുകയാണെന്ന് അദ്ദേഹം പറഞ്ഞു. 
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു. പ്രാര്‍ഥനയ്ക്ക് സമസ്ത പ്രസിഡന്റ് സി. കോയക്കുട്ടി മുസ്‌ലിയാര്‍ നേതൃത്വംനല്‍കി. ഈജിപ്ത് അംബാസഡര്‍ ഖാലിദ് അല്‍ ബഖ്‌ലി, ഹൈദരാബാദ് നിസാമിയ്യയിലെ ശൈഖ് മുഫ്തി ഖലീല്‍ അഹമ്മദ്, ദാത്തോ അബ്ദുള്‍കരീം(മലേഷ്യ), ഡോ. ശഅബാന്‍ കുക്ക്(തുര്‍ക്കി) എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, മഞ്ഞളാംകുഴി അലി, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, പി.കെ.പി. അബ്ദുസലാം മുസ്‌ലിയാര്‍, അബ്ദുസമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, റഹ്മത്തുല്ല ഖാസിമി മൂത്തേടം, പി. അബ്ദുല്‍ഹമീദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
സ്ത്രീ പീഡനങ്ങള്‍ക്ക് ലൈംഗിക ഉദാരതയും കാരണം : സൈനുല്‍ ഉലമ ചെറുശ്ശേരി 
ഫൈസാബാദ് : ലൈംഗിക ഉദാരതയുടെ പ്രത്യാഘാദങ്ങളും സ്ത്രീ പീഡന സംഭവങ്ങളില്‍ ഒരു ഘടകമായി പ്രവര്‍ത്തിക്കുന്നുവെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു. ജാമിഅഃ നൂരിയ്യഃ ഗോള്‍ഡന്‍ ജൂബിലി സമാപന സമ്മേളനത്തില്‍ അദ്ധ്യക്ഷതവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീ പുരുഷന്‍മാര്‍ പ്രവര്‍ത്തന മണ്ഡലങ്ങളിലും ഇട പഴകലുകളിലും സ്രഷ്ടാവ് തന്നെ നിര്‍ണയിച്ചിട്ടുള്ള അതിരുകളുണ്ട് അത് ലംഘിക്കാന്‍ മനുഷ്യര്‍ തുനിയുമ്പോള്‍ അതിന്റെ ദുരിതങ്ങള്‍ സമൂഹം ഒന്നടങ്കം അനുഭവിക്കേണ്ടി വരുമെന്നും ചെറുശ്ശേരി ചൂണ്ടിക്കാട്ടി. നബി ചര്യ അനുസരിച്ച് ജീവിക്കുന്നതിലൂടെയാണ് മനുഷ്യന്‍ സംസ്‌കാരം കൈവരിക്കുക. വ്യക്തികളുടെയോ പ്രസ്ഥാനങ്ങളുടെയോ ഇഷ്ടാനിഷ്ടങ്ങള്‍ക്കൊത്ത് മാറ്റി മറിക്കാനുള്ളതല്ല പ്രവാചക തിരുമേനിയുടെ തിരു സുന്നത്ത്. 
നബി ചര്യയെ ദുര്‍വ്യാഖ്യാനം ചെയ്യാന്‍ ആര് മുതിര്‍ന്നാലും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അവര്‍ക്കെതിരെ പ്രതിരോധം സൃഷ്ടിക്കും. അറിവിനൊപ്പം സത്യസന്ധതയും ഉദ്ദേശ്യശുദ്ധിയുള്ളവുരുമാണ് പണ്ഡിതന്‍മാര്‍ ഭൗതിക നേട്ടങ്ങള്‍ക്കായി കല്ലുവെച്ച നുണ പറയുന്നവര്‍ പണ്ഡിതന്‍മാരുടെ കൂട്ടത്തിലുമുണ്ട്. അത്തരക്കാര്‍ക്കെതിരെ മഹാന്‍മാരായ പണ്ഡിതന്‍മാര്‍ നടത്തിയ പ്രാര്‍ത്ഥനകളുണ്ട്. ആ പ്രാര്‍ത്ഥനയെ തടയാന്‍ ബാനര്‍ കെട്ടിയ തീവണ്ടികള്‍ കൊണ്ട് കഴിയില്ല. ഭിന്നിപ്പുകള്‍ക്ക് സ്ഥാനമില്ലാത്ത പ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. സമസ്തയേയും മഹത്തായ ദീനീ സ്ഥാപനങ്ങളേയും മഹാന്‍മാരായ നേതാക്കന്‍മാരും പണ്ഡിതന്‍മാരും കൈകോര്‍ത്ത് പിടിച്ചു വളര്‍ത്തിയെടുത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്തോ - ഈജിപ്ത് ബന്ധങ്ങള്‍ ശക്തിപ്പെടുത്തുക : ഈജിപ്ത് അമ്പാസിഡര്‍
ഫൈസാബാദ് : ഇന്ത്യയും ഈജിപ്തും തമ്മിലുള്ള ബന്ധം സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ളതാണെന്നും പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഈജിപ്ത് പ്രതിജ്ഞാബന്ധമാണെന്നും ഈജിപ്ത് അംബാസിഡര്‍ ഖാലിദ് അല്‍ ബഖ്‌ലി പറഞ്ഞു. ജാമിഅഃ നൂരിയ്യഃ ഗോള്‍ഡന്‍ ജൂബിലി സനദ്ദാന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
ജാമിഅഃ നൂരിയ്യയും ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയും തമ്മില്‍ നില നില്‍ക്കുന്ന അക്കാഡമിക് തലത്തിലുള്ള പരസ്പര സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നടന്നു കൊണ്ടിരിക്കുന്ന ഇസ്‌ലാമിക നവജാഗരണ മത വിദ്യഭ്യാസ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്ലാഘനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
"തൌഹീദില്ലാത്ത മുജാഹിദ്‌ സമ്മേളനവും മുടിയില്ലാത്ത മര്‍കസ്‌ സമ്മേളനവുമാണ്‌ നടന്നത്", "വ്യാജ കേശത്തിന്‌ കോടതിയില്‍ കള്ള സത്യവാങ്‌മൂലം സമര്‍പ്പിച്ച കോഴിക്കോട്ടെ എ.എസ്.ഐ ക്ക് ലഭിച്ച കൈക്കൂലി എത്ര?", "വ്യാജ കേശത്തിനെതിരെ വീണ്ടും സമര സജ്ജരാവുക", "ഒരു വര്‍ഷത്തെ ദോഷം പൊറുക്കാന്‍ ജാമിഅ സമ്മേളനം കാരണമാകുന്നു" തുടങ്ങിയ പ്രസ്‌താവനങ്ങളും ആഹ്വാനങ്ങളും ഉയര്‍ന്നു കേട്ട ജാമിഅ സമ്മേളനത്തിന്‍റെ മുഴുവന്‍ പ്രോഗ്രാമുകളും പ്രഭാഷണങ്ങളും ഫോട്ടോകളും കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Manushya Jalika in Karnataka

ಓಂ ಶಾಂತಿ ಎಂಬ ಪಧದಿಂದ ಪ್ರಪಂಚದ ಶೃಷ್ಟಿ ನಡೆಯಿತು ಎನ್ನುವುದು ಹಿಂದೂ ವೇಧಗಳು ಹೇಳುತ್ತವೆ
ಶಾಂತಿಗಾಗಿ ಏಸು ಕ್ರಿಸ್ತ (ದೇವರು ಅವರಿಗೆ ಶಾಂತಿ ಕರುಣಿಸಲಿ) ಶಿಲುಬೆಗೆ ಏರಿದರು ಎಂದು ಬೈಬೇಲ್
ಇಸ್ಲಾಂ ಎನ್ನುವುದರ ಅರ್ಥವೇ ಶಾಂತಿ ಎನ್ನುವುದಾಗಿದೆ, 5 ಹೊತ್ತಿನ ಪ್ರಾರ್ತನೆಯಲ್ಲಿ ಎಡ ಬಾಗ ಮತ್ತು ಬಲ ಬಾಗಕ್ಕೆ ಮುಕ ತಿರುಗಿಸಿ ದೇವರೇ ನೀನು ಈ ಪ್ರಪಂಚದ ಎಲ್ಲ ವರ್ಗದ ಜನರಿಗೂ ಶಾಂತಿ ಕರುಣಿಸು ಎನ್ನುವ ಶ್ಲೋಕವನ್ನು ಉಚ್ಚರಿಸದೆ ನಮಾಜ್ ಪೂರ್ತಿಯಗುದಿಲ್ಲ. ...

ಅಲ್ಲಹುಮ್ಮ ಅಂತ ಸಲಾಂ ವ ಮಿಂಕ ಸಲಾಂ..... ಎಂದು ಇಸ್ಲಾಂ ಪ್ರತಿಪಾದಿಸುತ್ತದೆ....
ಇದರೆಡೆಯಲ್ಲಿ ಭಯೋತ್ಪಾದನೆ ಮತ್ತು ಕೋಮುವಾದ ಎಲ್ಲಿ ನುಸುಳಿಕೊಂಡಿತ್ತು ಎನ್ನುವುದೇ ತಿಳಿಯದ ವಿಷಯ...
ಯಾವ ಧರ್ಮ ಗ್ರಂಥಗಳು ಶಾಂತಿಯ ಹೊರತು ಭಯೋತ್ಪಾದನೆಯನ್ನು ಪ್ರತಿಪಾದಿಸಲಿಲ್ಲ ...
ಕೇವಲ ತನ್ನ ಆರ್ಥಿಕ, ರಾಜಕೀಯ ಮತ್ತು ಅಧಿಕಾರದ ವ್ಯಾಮೊಹಕ್ಕಾಗಿ ಮನುಷ್ಯನು ಅಲ್ಪ ಸ್ವಲ್ಪ ಧಾರ್ಮಿಕ ವಿದ್ಯೆಯನ್ನು ಕಲಿತು ಅದನ್ನು ತನ್ನ ಸಹ ಜೀವಿಯ ನಾಶಕ್ಕಾಗಿ ದುರುಪಯೋಗ ಪಡಿಸುತ್ತಿರುವನು. ಕಲಿಯುಗದ ನಿಶಾನೆ ಎಂಬಂತೆ ನಾವೆಲ್ಲಾ ಅರಿತೋ ಅರಿಯದೆಯೋ ಅದನ್ನು ಜೈಕಾರ ಕೂಗಿ ಬೆಂಬಲಿಸುತ್ತಿದ್ದೇವೆ...
ಇನ್ನಾದರೂ ಎಚ್ಚೆತ್ತುಕೊಳ್ಳೋಣ ಗೆಳೆಯರೇ... ಧರ್ಮದ ಹೆಸರಲ್ಲಿ ನಡೆಯುವ ಅಧಾರ್ಮಿಕ ಅನ್ಯೆತಿಕತೆಯನ್ನು ಬೇರು ಸಹಿತಕಿತ್ತಾಕೋಣ...
ರಾಷ್ಟ್ರ ರಕ್ಷಣೆಗಾಗಿ ಸೌಹಾರ್ದತೆಯ ಸಂಕಲ್ಪ ಎಂಬ ಧ್ಯೇಯ ವಾಕ್ಯದೊಂದಿಗೆ SKSSF ಕರ್ನಾಟಕದ ಶ್ವೇಥದಾರಿ ಧರ್ಮ ವಿಧ್ಯಾರ್ತಿ ಪಡೆಯು ನಡೆಸುವ
ಮಾನವ ಸರಪಳಿ-2013
ಇದೆ ಬರುವ ಘನ ರಾಜ್ಯ ದಿನದಂದು 26 ನೆ ಜನವರಿ 2013 ರಂದು ಕರ್ನಾಟಕ, ಕೇರಳ, ತಮಿಳ್ನಾಡು ಮತ್ತು ದೆಹಲಿ ಯಲ್ಲಿ ಭಯೋತ್ಪಾದನೆಯ ವಿರುದ್ದ ಪ್ರತಿಜ್ಞಾ ಸ್ವೀಕಾರವು ನಡೆಯಲಿದೆ.
ಸಂಜೆ 4 ಘಂಟೆಗೆ ಮಂಗಳೂರಿನ ಸುಳ್ಳ್ಯದಲ್ಲಿ ಹಾಗು ಕೊಡಗಿನ ನೆಲ್ಲ್ವಾಹುದುಕೇರಿಯಲ್ಲಿ ನಡೆಯಲಿದೆ
ಭಾಗವಹಿಸಿರಿ ವಿಜಯಗೊಲಿಸಿರಿ

ನಮ್ಮ ನಾಡಿನ ರಕ್ಷಣೆಗಾಗಿ ಜಾತಿ ಧರ್ಮದ ಬೇಲಿಗಳನ್ನು ಕಿತ್ತೊಗೆದು ಒಗ್ಗುಡೋಣ —

ರಾಷ್ಟ್ರದ ಒಳಿತಗಾಗಿ ಸಮುದಾಯಿಕ ಸೌಹಾರ್ದತೆಗಾಗಿ ಕೈ ಜೋಡಿಸಿ SKSSF ನೊಂದಿಗೆ

മനുഷ്യജാലിക; കാസര്‍ഗോഡ് ജില്ലാ സന്ദേശയാത്ര 19ന് മഞ്ചേശ്വരത്ത് നിന്ന് ആരംഭിക്കും

കാസര്‍കോട് : രാഷ്ടരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയവുമായി SKSSF ജനുവരി 26ന് സംസ്ഥാന വ്യപകമായി സംഘടിപ്പിക്കുന്ന മനുഷ്യജാലികയുടെ കാസര്‍കോട് ജില്ലാ പരിപാടി ജനുവരി 26ന് കാസര്‍കോട്ട് ടൗണില്‍ നടക്കും. പരിപാടിയില്‍ ഹാഫിള് ഇ.പി.അബൂബക്കര്‍ ഖാസിമി പത്തനാപുരത്തിന്റെ നബിദിന പ്രഭാഷണം ഉണ്ടായിരിക്കും. മനുഷ്യ ജാലികയുടെ പ്രചരണത്തിന്റെ ഭാഗമായി മേഖലാതലത്തില്‍ ജാലിക സന്ദേശയാത്ര സംഘടിപ്പിക്കാന്‍ SKSSF കാസര്‍കോട് ജില്ലാ പ്രവര്‍ത്തകസമിതിയോഗം തീരുമാനിച്ചു. ജനുവരി 19ന് മഞ്ചേശ്വരം-കുമ്പള,തൃക്കരിപ്പൂര്‍ മേഖലകളിലും 20ന് ബദിയടുക്ക-മുള്ളേരിയ മേഖലകളിലും 21ന് കാസര്‍കോട്-ചെര്‍ക്കള മേഖലകളിലും 22ന് ഉദുമ-കാഞ്ഞങ്ങാട് മേഖലകളിലും 23ന് നീലേശ്വരം-പെരുമ്പട്ട മേഖലകളിലും മനുഷ്യ ജാലിക സന്ദേശയാത്ര നടക്കും.ക്ലസ്റ്റര്‍ തലത്തില്‍ ജാലികാകൂട്ടായിമയും ശാഖാതലത്തില്‍ ജാലിക വിചാരവും പരിപാടിയുടെ ഭാഗമായി നടന്നുവരുന്നു. യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷതവഹിച്ചു.ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. അബൂബക്കര്‍ സാലുദ് നിസാമി, ഹാരിസ് ദാരിമി ബെദിര, എം.എ.ഖലീല്‍, ഹാഷിം ദാരിമി ദേലംപാടി, മുഹമ്മദ് ഫൈസി കജ, ഹബീബ് ദാരിമി പെരുമ്പട്ട, താജുദ്ധീന്‍ ദാരിമി പടന്ന, മൊയ്തീന്‍ ചെര്‍ക്കള, കെ.എം.ശറഫുദ്ധീന്‍, മുഹമ്മദലി കോട്ടപ്പുറം, സയ്യിദ് ഹുസൈന്‍ തങ്ങള്‍, ആലികുഞ്ഞി ദാരിമി, എന്‍.ഐ.അബ്ദുള്‍ ഹമീദ് ഫൈസി, ഫാറൂഖ് കൊല്ലമ്പാടി, സിദ്ധീഖ് അസ്ഹരി പാത്തൂര്‍, ശരീഫ് നിസാമി മുഗു, റസ്സാഖ് അര്‍ശദി കുമ്പടാജ, കെ.എച്ച്.അശ്‌റഫ് ഫൈസി കിന്നിംങ്കാര്‍, ശമീര്‍ കുന്നുങ്കൈ, ഇസ്മായില്‍ കക്കുന്നം, ഹാരിസ് ഹസനി മെട്ടമ്മല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.